KODIYATHOORLOCAL NEWS

കൊടിയത്തൂരിൽ മാലിന്യ നീക്കം ഇനി വേഗത്തിലാവും ഹരിത കർമസേനക്ക് പുതിയ വാഹനമായി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യനീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിൽഹരിത കർമസേനക്ക് പുതിയ വാഹനം വാങ്ങി. 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാഹനം വാങ്ങിയത്.നിലവിൽവിപുലമായ സൗകര്യങ്ങളോടെ എം.സി എഫ് കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ട്. സ്വന്തം വാഹനം കൂടിയാവുന്നതോടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാവുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യ ഷിബു പറഞ്ഞു.സ്വന്തം വാഹനം ഇല്ലാത്തതിനാൽ വാർഡ് കേന്ദ്രങ്ങളിൽ ശേഖരിച്ചു വെച്ച മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കാൻ പുറമേ നിന്ന് വാഹനം വാടകക്ക് വിളിക്കുകയായിരുന്നു ചെയ്തിരുന്നത്.ഇത് ഗ്രാമപഞ്ചായത്തിന് വലിയ സാമ്പത്തിക ബാധ്യതയും വരുത്തിയിരുന്നു. മാത്രമല്ല ആവശ്യത്തിന് വാഹനങ്ങൾ ലഭിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾക്കെല്ലാമാണിപ്പോൾ പരിഹാരമായിരിക്കുന്നത്. നേരത്തെ മാട്ടു മുറിയിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന എം.സി.എഫിൽ കാര്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇത് ഏറെ പ്രയാസവും സൃഷ്ടിടിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ഭരണസമിതി ഇടപെട്ട് പുതിയ എം.സി.എഫ് 6 മാസം മുമ്പ് ആരംഭിച്ചത്.സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും സൗകര്യമുള്ള എം.സി എഫ് കേന്ദ്രമാണ് കൊടിയത്തൂരിലേത്. ഗോതമ്പറോഡ്കണ്ടപ്പുലിക്കാവിലാണ് കേന്ദ്രം ആരംഭിച്ചത്. സ്വകാര്യ വ്യക്തിയിൽ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് പഞ്ചായത്തിലെ വ്യവസായികളാണ് എം.എസി.എഫിന് കെട്ടിടം നിർമ്മിച്ചു നൽകിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com