
അധ്യാപക നിയമനം : ചാത്തമംഗലം ∙ കുന്നമംഗലം ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഉറുദു താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 16ന് ഉച്ചയ്ക്കു 2ന് ഓഫിസിൽ വച്ചു നടക്കും. 0495 2988008.
വിദ്യാഭ്യാസഅവാർഡിന്അപേക്ഷിക്കാം
കോഴിക്കോട്∙ കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. ഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റിൽ. 0495 2384006.
റേഷൻകടലൈസൻസിന്അപേക്ഷിക്കാം
കോഴിക്കോട്∙ താമരശ്ശേരി, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലായി റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസികളെ നിയമിക്കുന്നതിന് പട്ടികജാതി, ഭിന്നശേഷി സംവരണ വിഭാഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി സംവരണം – 2 (കടകൾ താമരശ്ശേരി റേഷൻ കട നമ്പർ 26, കൊയിലാണ്ടി റേഷൻ കട നമ്പർ 198) പട്ടികജാതി സംവരണം-2 കടകൾ (കോഴിക്കോട് റേഷൻ കട നമ്പർ 162, കൊയിലാണ്ടി റേഷൻ കട നമ്പർ 10) എന്നിങ്ങനെയാണ് നിയമനം. അവസാന തീയതി ഫെബ്രുവരി 10. ഉച്ചകഴിഞ്ഞ് 3ന്. 0495 2370 655.
ജില്ലാ റഗ്ബി ചാംപ്യൻഷിപ് 23ന്
പുതുപ്പാടി∙ കോഴിക്കോട് ജില്ലാ റഗ്ബി സബ് ജൂനിയർ, ജൂനിയർ ചാംപ്യൻഷിപ് 23ന് ഈങ്ങാപ്പുഴ പാപ്പറ്റ മിനി സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കുന്ന ക്ലബ്. കോളജ്, സ്കൂൾ ടീമുകൾ 20നുള്ളിൽ റജിസ്ട്രേഷൻ ഫീസ് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ അടയ്ക്കണം. 9447107014.
ഗതാഗതം തടയും
കോഴിക്കോട്∙ താഴെ കക്കാട് ജിഎൽപി സ്കൂൾ റോഡ് കോൺക്രീറ്റ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിലൂടെയുള്ള ഗതാഗതം 17 മുതൽ 20 ദിവസത്തേക്ക് പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വാടക വാഹനം
കോഴിക്കോട്∙ ജില്ലാ അർബൻ 1 ഐസിഡിഎസ് കാര്യാലയത്തിൽ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ഓടിക്കുന്നതിനു വാഹന ഉടമകളിൽ നിന്നു ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി 19ന് ഉച്ചയ്ക്ക് 1 വരെ. 0495 2702523.
നിയമനം നടത്തും
കോഴിക്കോട് ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസോഷ്യേറ്റ്, ഡിജിറ്റൽ ലൈബ്രറി അസോഷ്യേറ്റ് എന്നീ തസ്തികയിൽ നിയമനം. https://iimk.ac.in/ 0495 2809160
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7.30 മുതൽ 1 വരെ മെഡിക്കൽ കോളജ് ക്യാംപസിനുള്ളിൽ, വേണാട് ബിൽഡിങ്.9 – 2: ദേവഗിരി ബിൽഡിങ്, സനാ ടവർ, അച്യുതൻ കോംപ്ലക്സ്, ദേവഗിരി കോളജ്, ദേവഗിരി എൽപി സ്കൂൾ, അമ്പലക്കോത്ത്, അരീക്കൽ, കള്ളിച്ചുവട്, മർകസ് കോംപ്ലക്സ് എന്നിവയും പരിസരപ്രദേശങ്ങളും.11 – 3: ചെസ്റ്റ് ഹോസ്പിറ്റൽ, മെൻസ് ഹോസ്റ്റൽ, പെയിൻ ആൻഡ് പാലിയേറ്റീവ് എന്നിവയും പരിസരപ്രദേശങ്ങളും.


