
മുക്കം: മണാശ്ശേരിയിൽ രൂക്ഷമായ ഗതാഗത തടസ്സത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയാണ്.വൈകുന്നേരങ്ങളിൽ മണാശ്ശേരി അങ്ങാടി ഗതാഗത തടസ്സം കൊണ്ട് വീർപ്പ് മുട്ടുന്നത് പലതവണ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടാവാത്ത അവസ്ഥയാണ്.മണാശ്ശേരി അങ്ങാടിയിൽ മേൽപ്പാലം നിർമ്മിച്ചാൽ ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് കരുതുന്നത്.
മണാശ്ശേരിയിലെ വിവിധ കോളേജുകൾ, സ്വകാര്യ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് മണാശ്ശേരി ജംഗ്ഷൻ വഴി കടന്ന് പോകുന്നത്.ഗതാഗതക്കുരുക്ക് അഴിക്കാൻ മഴ നനഞ്ഞും നാട്ടുകാർ രംഗത്തിറങ്ങുന്നതും അങ്ങാടിയിൽ പതിവ് കാഴ്ച്ചയാണ്.



