
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം വലിയപറമ്പിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപൂരം ആലുക്കൽ നെരിയൻകുന്ന്
എം.ഇ താജുദ്ദീൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവ് സഞ്ചരിച്ച മോട്ടോർസൈക്കിൾ പെട്രോൾ തീർന്നതിനെ തുടർന്ന് റോഡിൻ്റെ ഓരത്ത് നിർത്തിയിട്ട് തൊട്ടടുത്ത പമ്പിൽ പോയി പെട്രോൾ വാങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ഇയാളുടെ ശരീരത്തിലൂടെ പിക്കപ്പും മറ്റൊരു കാറും കയറിയിറങ്ങി ഈ വാഹനങ്ങൾ നിർത്താതെ പോയി.
പരിക്കേറ്റ യുവാവിനെ ഉടൻ നെല്ലിക്കപറമ്പ് സന്നദ്ധസേന അംഗങ്ങൾ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
നിർത്താതെ പോയ വാഹനങ്ങൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഭാര്യ: സുലൈഖ എ.പി(അംഗനവാടി ടീച്ചർ)



