LOCAL NEWSTHIRUVAMBADY

പൊന്നാങ്കത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവമ്പാടി: പുല്ലൂരാംപാറ, പൊന്നാങ്കയം ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപം, റോഡിന് ചേർന്നുള്ള റബർതോട്ടത്തിന്റെ കാനയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
പൊന്നാങ്കയം കുന്നുമ്പുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29) ആണ് മരിച്ചത്.
ഇന്ന് (14-07-2024-ഞായർ) രാവിലെ 08:30- ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. റബർ വെട്ടാൻ എത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്.
കാനയിൽ കമന്ന് കിടക്കുന്ന അവസ്ഥയിലാണ് മൃതദേഹം ആദ്യം കണ്ടത്, തുടർന്ന് തിരുവമ്പാടി പോലീസ് എത്തി മൃതദേഹം പുറത്തെടുത്തപ്പോൾ ആണ് നാട്ടുകാർ മൃതദേഹം തിരിച്ചറിഞ്ഞത്.
തിരുവമ്പാടി പോലീസ് ഇൻക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മാതാവ്: മോളി, സഹോദരങ്ങൾ: സോണറ്റ്, സോണിയ (അയർലാൻ്റ്)

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com