LOCAL NEWSTHIRUVAMBADY

സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവമ്പാടി : കെ.എസ്.ആർ.ടി.സി ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലുരാംപാറ തോട്ടുമുഴി ഓണാട്ട്’അബ്രഹാമിൻ്റെ മകൻ റോയ് ആണ് മരിച്ചത്.റോയിയുടെ ഭാര്യ ഷൈനി എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് കാളിയാംപുഴ ഇരുമ്പകം റോഡിൽ തുമ്പച്ചാൽ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.മരിച്ച റോയിയുടെ മാതാവ് മേരി. സംസ്കാരം പിന്നീട്.തിരുവമ്പാടി-ആനയ്ക്കാംപോയിൽ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് കാളിയാംപുഴയിൽ നിന്നും തുമ്പച്ചാൽ വഴി വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത്. വേണ്ടത്ര വീതി ഇല്ലാത്ത റോഡായതിനാൽ ചെറു വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നത് പതിവാണ്. കാളിയാംപുഴ ഭാഗത്തെ കലുങ്കുകളുടെ പണി ദ്രുതഗതിയിൽ പൂർത്തിയാക്കി ഗതാഗതം പുന:സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com