LOCAL NEWS

ചെമ്പുകടവ് അടിവാരം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണം

കോടഞ്ചേരി: ചെമ്പുകടവ് അടിവാരം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പുകടവ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

തുഷാരഗിരിക്ക് വരുന്ന ടൂറിസ്റ്റുകളും ചെമ്പുകടവിൽ നിന്ന് കോഴിക്കോട്ടേയ്ക്കും വയനാട്ടിലേയ്ക്കും പോകുന്നവർക്കും പൊട്ടിപൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര വളരെ ദുഷ്കരമാണ്.

ഏകോപന സമിതിയുടെ വാർഷിക പൊതുയോഗം ജില്ലാ വൈസ് പ്രസിഡണ്ട് റഫീക് മാളിക ഉദ്ഘാടനം ചെയ്തു. കുര്യൻ വട്ടപ്പലത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട്  പി. പ്രേമൻ, വൈസ് പ്രസിഡണ്ട് പോൾസൺ അറയ്ക്കൽ, ട്രഷറർ എം റ്റി അസ്ലം, വാർഡ് മെമ്പർ സത്യൻ ചോലയിൽ, ജോർജ് പുത്തൻപുരയിൽ, ഗീതമ്മ രാജേന്ദ്രൻ പ്രസംഗിച്ചു.
2026 – 28 വർഷത്തെ  യൂണിറ്റ് ഭാരവാഹികളായി
കുര്യൻ വട്ടപ്പലത്തിനെ പ്രസിഡണ്ടായും, ജോർജ് പുത്തൻപുരയിനെ ജനറൽ സെക്രട്ടറിയായും,
സിബി പുത്തൻപുരയിലിനെ ട്രഷറയും തിരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com