LOCAL NEWS

ശാന്തി കോളേജ് ഓഫ് നഴ്സിംഗ് ബിരുദ ദാന ചടങ്ങ് നടന്നു

ഓമശ്ശേരി : ശാന്തി കോളേജ് ഓഫ് നഴ്സിംഗ് 2019-2023 വർഷത്തെ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങ് നടന്നു ശാന്തി കോളേജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് സിദ്ക്കോ മുൻ ചെയർമാൻ നിയാസ് പുളിക്കകലത്ത് ഉദ്ഘാടനം ചെയ്തു. ഡോ. ആനീസ് ജോർജ്, മുൻ ഡീൻ മണിപ്പാൽ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ബിരുദദാനം നൽകുകയും സന്ദേശം കൈമാറുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഷീജ മാത്യു കോളേജ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജനാബ്. എം. കെ. അഹമ്മദ് കുട്ടി, സെക്രട്ടറി ഇസ്ലാമിക്‌ വെൽഫയർ ട്രസ്റ്റ് ഓമശ്ശേരി, മാനേജർ ശാന്തി അക്കാഡമി ചടങ്ങിൽ സ്വാഗതം അർപ്പിച്ചു. ഇസ്ലാമിക്‌ വെൽഫയർ ട്രസ്റ്റ്‌ ഓമശ്ശേരി ചെയർമാൻ ശ്രീ അബ്ദുൽ ലത്തീഫ്, ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ കൌൺസിൽ ഇന്ത്യ ചെയർമാൻ ജനാബ്. എം. കെ. മുഹമ്മദ്‌ അലി, ഇസ്ലാമിക്‌ വെൽഫയർ ട്രസ്റ്റ്‌ ഓമശ്ശേരി മുൻ ചെയർമാൻ ജനാബ്. ഒ. പി. അബ്ദുസ്സലാം മൗലവി,ശാന്തി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ, ഇസ്ലാമിക്‌ വെൽഫയർ ട്രസ്റ്റ്‌ ഓമശ്ശേരി ജനറൽ സെക്രട്ടറി ജനാബ്. ഇ. കെ. മുഹമ്മദ്‌,ശാന്തി ഹോസ്പിറ്റൽ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫവാസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംസാരിച്ചു. ഹമീദ് അസോസിയേറ്റ്സ് സി. ഇ. ഒ. ശ്രീ റാസിഖ് അഹമ്മദ്‌ വിവിധ മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിച്ചു.ശാന്തി അക്കാഡമി അഡ്മിനിസ്ട്രേറ്റർ ശ്രീ. ജസീം. എം. കെ. നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com