LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇരട്ടക്കിരീട നേട്ടത്തിൽ കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂൾ; വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു .

കാരമൂല: മുക്കം ഉപജില്ലാ ജനറൽ, അറബിക് കലാമേളകളിൽ ഇരട്ടക്കിരീടം കരസ്ഥമാക്കിയ കുമാരനെല്ലൂർ ഗവ. എൽ.പി. സ്കൂളിന്റെ നേതൃത്വത്തിൽ വിപുലമായ വിജയാഹ്ലാദ റാലി സംഘടിപ്പിച്ചു. വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷമായ ‘ശതാരവി’ന്റെ ഭാഗമായി നടന്ന റാലിയിൽ പൂർവാധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, വിദ്യാർഥികൾ, ഓട്ടോ തൊഴിലാളികൾ തുടങ്ങി നിരവധി പേർ പങ്കാളികളായി. ​വിജയാഘോഷത്തോടൊപ്പം കാരുണ്യപ്രവർത്തനത്തിലും പങ്കുചേർന്ന്, സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച തുക എസ്.എം.എ. (SMA) ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി കൈമാറി. ​സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി മണ്ടാംകടവ്, വില്ലേജ് ഓഫീസ് വഴി കാരമൂല അങ്ങാടിയിൽ സമാപിച്ചു. തുറന്ന ജീപ്പിലാണ് വിജയികളായ കുട്ടികളെ ആനയിച്ചത്. വാദ്യമേളങ്ങളുടെയും സ്കേറ്റിംഗിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് വഴിനീളെ നാട്ടുകാർ നോട്ടുമാലകൾ അണിയിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആവേശകരമായ സ്വീകരണം നൽകി. കലാ-കായിക മേളകളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് നോട്ടുമാലകളും സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി ആദരിച്ചു.​വാർഡ് മെമ്പറും സംഘാടക സമിതി ചെയർമാനുമായ മുസീർ പട്ടാംകുന്നൻ റാലി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റസാക്ക് പാലൂർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ. ജുമാൻ സ്വാഗതവും കെ. റസ്ന നന്ദിയും പറഞ്ഞു. ​എസ്.എം.സി. ചെയർപേഴ്സൺ ശരത് ശിവൻ, എം.പി.ടി.എ. ചെയർപേഴ്സൺ ടി.കെ. മോബിക, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷക്കീബ് കീലത്ത്, സാദിഖ് പുൽപറമ്പിൽ, സലീം വെള്ളലശ്ശേരി, ഷിഹാബ് ഉമ്മിണിയിൽ, മുജീബ് കീലത്ത്, ജി. ഫൗസിയ, കെ. സുനിത, ജെസ്സിമോൾ, സ്കൂൾ ലീഡർ ആയിഷ കെൻസ എന്നിവർ ആശംസകൾ നേർന്നു. കെ. സാജിത, അർച്ചന കെ. രാജ്, പി. ഹർഷ, പ്രസ്ത പ്രേംകുമാർ, ഷഹാന തസ്നീം, ഖൈറുന്നീസ, കെ. ബിജുല, ഹംന, നിഷി, ശ്രീജയ, ഹബീബ്, നഫീസ, ഐസ ഫാത്തിമ, അനഘ, ഫൈസ ഫാത്തിമ, ആഷിൽ സഹൽ, ഫർഹ, സിനാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com