LOCAL NEWS

കൈത്താങ്ങ് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കണം:പെൻഷനേഴ്സ് യൂണിയൻ

തിരുവമ്പാടി: പെൻഷനേഴ്സ് യൂണിയന്റെ പ്രധാന ജീവകാരുണ്യ പ്രവർത്തനമായകൈത്താങ്ങ് പദ്ധതി സജീവമാക്കി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കൺവെൻഷൻ ആഹ്വാനം ചെയ്തു.പെൻഷൻ പരിഷ്കരണ കുടിശികകളും ഡി ആർ കുടിശികളും ഉടൻ ലഭ്യമാക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.വനിതാവേദി സാംസ്കാരിക വേദി സംഗമം പുതിയ അംഗങ്ങൾക്ക് സ്വീകരണം, വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളായ ഡോ.പി എം മത്തായി,പി എച്ച് ഡി നേടിയ ഡോ.ജോസ് ന ജോസഫ് പുല്ലുവേലിൽ , ഡോ. ആൻട്രീസ ജോസി എടക്കളത്തൂർ, മികച്ച ജീവകാരുണ്യ പ്രവർത്തകരായ കെ ജെ ജെയ് സൻ കന്നുകുഴി, ബിനു ജോസഫ് വടയാറ്റു കുന്നേൽ എന്നിവരെ യോഗത്തിൽ ആദരിച്ചു. വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു.കെ എസ് എസ് പി യു സംസ്ഥാന കൗൺസിലർ വി ഗംഗാധരൻ നായർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി വി ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേഷ ണൽ സ്പീക്കറും സൈക്കോളജിക്കൽ ട്രെയ്നറുമായ സജി എം നരിക്കുഴി ക്ലാസ്സെടുത്തു.യൂണിറ്റ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ്, വനിതാവേദി ചെയർ പേഴ്സൻ ടെസ്സി മാത്യു, സാംസ്കാരിക വേദി കൺവീനർ ടോം തോമസ്, എം എം ജോസഫ് ,എം ജെ ജെയിംസ്, എം വി ജോർജ്, ജോസി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.പി ടി ഷാജു,ജോർജ് ജോസഫ് , കെ കെ ഹരിദാസ് , ജോസ് പ്രസാദ്, റൂബി തോമസ് ഷാലി ബെനഡിക്റ്റ്, ടി ജെ രാജു , പി എം ഹുസൈൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com