വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

പുല്ലൂരാംപാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് വനിതാ വിംഗിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് അബിത സണ്ണി അധ്യക്ഷത വഹിച്ച യോഗം പുല്ലൂരാംപാറ യൂണിറ്റ് പ്രസിഡന്റ് സിബി കീരംപാറയിൽ ഉദ്ഘാടനം ചെയ്തു.
കെ.വി.വി.ഇ.എസ്. തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചേരിൽ മുഖ്യാതിഥിയായി. വനിതാ വിംഗ് മണ്ഡലം പ്രസിഡന്റ് സൽമ മുഹമ്മദ്, ജനറൽ സെക്രട്ടറി മേഘ സുധീഷ്, സജിമോൾ, ജിഷ സന്തോഷ്, നിഷ കാഞ്ഞിരക്കാട്ടുകുന്നേൽ, ഷീബ സാജു കല്ലിടയിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ജസ്റ്റിൻ ബനഡിക്ട് എന്നിവർ സംസാരിച്ചു.
2026–2028 വർഷത്തേക്കുള്ള വനിതാ വിംഗിന്റെ പുതിയ ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു. അബിത സണ്ണി (പ്രസിഡന്റ്), സജിമോൾ (വൈസ് പ്രസിഡന്റ്), മേഘ സുധീഷ് (ജനറൽ സെക്രട്ടറി), റീജ ബാബു (ജോയിന്റ് സെക്രട്ടറി), ജിഷ സന്തോഷ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
കെ.വി.വി.ഇ.എസ്. തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജിൽസ് പെരിഞ്ചേരിലിനെയും മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിബി കീരംപാറയിലിനെയും യോഗത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.



