
തിരുവമ്പാടി: കർഷകരുടെ ഉന്നമനവും കാർഷിക മേഖലയിലെ വികസനവും ലക്ഷ്യമിട്ട് ഇൻഫാം താമരശ്ശേരി കാർഷിക ജില്ലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷക മഹാസംഗമം ഇന്ന് (ഒക്ടോബർ 30) രാവിലെ 9 മണിക്ക് തിരുവമ്പാടി പാരിഷ് ഹാളിൽ നടക്കും.
കൃഷിമന്ത്രി ബഹു.ടി. സിദ്ദിഖ് മഹാസംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിക്കും. എംഎൽഎ സി കെ കാസിം, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മില്ലി മോഹൻ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജിതിൻ പള്ളാട്ട് എന്നിവർ പങ്കെടുക്കും.
ഇൻഫാം നാഷണൽ ജനറൽ സെക്രട്ടറി ഫാ. ജോസ് കാവനാടി, ഇൻഫാം മലബാർ റീജിയണൽ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ, കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ അജയ് അലക്സ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.
കർഷകർക്ക് പ്രയോജനകരമാകുന്ന പുതിയ പദ്ധതികളും സംരംഭങ്ങളും സംഗമത്തിൽ അവതരിപ്പിക്കും. കാർഷിക മേഖലയിലെ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും കർഷകരുടെ ക്ഷേമത്തിനും കാർഷിക വികസനത്തിനും ആവശ്യമായ മാർഗങ്ങൾ കണ്ടെത്തുന്നതിനും മഹാസംഗമം വേദിയാകും.



