കാല്‍വെറ മെഡിക്കല്‍ എക്‌സ്‌പോക്ക് നോളേജ് സിറ്റിയില്‍ തുടക്കമായി.

കോടഞ്ചേരി: മനുഷ്യ ശരീരത്തിന്റെയും ആന്തരിക അവയവങ്ങളുടെയും അത്ഭുതങ്ങളിലേക്ക് വെളിച്ചം വീശുന്ന ‘കാല്‍വെറ’ മെഡിക്കല്‍ എക്‌സ്‌പോക്ക് മര്‍കസ് നോളജ് സിറ്റിയില്‍ തുടക്കമായി. വരുന്ന ഏഴാം തീയതി നടക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് പത്താം വാര്‍ഷികം ‘ദാഹെ ലിക്‌സിറി’ന്റെ മുന്നോടിയായിട്ടാണ് മെഡിക്കല്‍ എക്‌സ്‌പൊ സംഘടിപ്പിക്കുന്നത്.
വൈദ്യശാസ്ത്ര രംഗത്തെ അനാട്ടോമി, ഫിസിയോളജി, ഫോറന്‍സിക്, ഫാര്‍മകോളോജി, സൈദല (മരുന്നുത്പാദനം) തുടങ്ങിയവയുടെ വര്‍ക്കിംഗ് മോഡലുകളാണ് എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണം. കൂടാതെ, പകര്‍ച്ചവ്യാധി പ്രതിരോധം, സ്ത്രീജന്യ രോഗം, ശിശുരോഗം, വിവിധ തെറാപ്പികള്‍ എന്നിവയെ കുറിച്ചുള്ള ബോധവത്കരണവും എക്‌സ്‌പോയില്‍ നല്‍കുന്നുണ്ട്. അതോടൊപ്പം, രക്ത ഗ്രൂപ്പ് നിര്‍ണയം, രക്തസമ്മര്‍ദ പരിശോധന, ബോഡി മാസ് ഇന്‍ഡക്‌സ് (ബി എം ഐ) എന്നിവ സൗജന്യമായും ഷുഗര്‍ പരിശോധന സൗജന്യ നിരക്കിലും എക്‌സ്‌പോയിലെത്തുന്നവര്‍ക്ക് ഒരുക്കിയിട്ടുണ്ട്. നവംബര്‍ 1 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് എക്‌സ്‌പോ നടക്കുന്നത്.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പൊ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. യു മുജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി മാനേജ്‌മെന്റ് പ്രതിനിധികളായ തന്‍വീര്‍ ഉമര്‍, ഡോ. നിസാം റഹ്‌മാന്‍, യൂസുഫ് നൂറാനി, ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, വൈസ് പ്രിന്‍സിപ്പല്‍ നാസിയ ഫര്‍ഹീന്‍ സംബന്ധിച്ചു.



