
തിരുവമ്പാടി: തിരുവമ്പാടി കുടുംബശ്രീ സി. ഡി. എസ് ന്റെ നേതൃത്വത്തിൽ മേലെ പൊന്നാംങ്കയം എസ്. ടി ഉന്നതിയിൽ നടത്തുന്ന ബ്രിഡ്ജ് കോഴ്സ് ന്റെ ഭാഗമായി കുട്ടികൾക്ക് 20.1.2025നു പഠന യാത്ര നടത്തി. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, അകലാപ്പുഴ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ്.. പ്രസിഡന്റ് പി. ആർ. അജിത, സി. ഡി. എസ് ചെയർപേഴ്സൺ ഷിജി ഷാജി, അക്കൗണ്ടന്റ് സോണിയ തോമസ്, ബ്ലോക്ക് കോർഡിനേറ്റർ നിഷ ബേബി, എസ്. ടി അനിമേറ്റർമാരായ ഗ്രീഷ്മ, ജിഷ, ബ്രിഡ്ജ് കോഴ്സ് ട്യൂഷൻ ടീച്ചർ സോന ഡോണി, സി. ഡി. എസ് മെമ്പർമാരായ നീന സാജു, ജാൻസി റോയ്, സിന്ധു അജീഷ്, മേഴ്സി ടോം എന്നിവരും പഠന യാത്രക്കു നേതൃത്വം നല്കി



