KOODARANCHILOCAL NEWSNews

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സ്മൃതി പഥം പരിപാടി സംഘടിപ്പിച്ചു

കൂടരഞ്ഞി : പുതു തലമുറയ്ക്ക് പഴയ കാലഘട്ടത്തെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹത്തിലെ വ്യത്യസ്ത തുറകളിൽപ്പെട്ട ആളുകളുമായി കുട്ടികൾ സംവദിച്ചു. ശ്രീ.ആഗസ്തി ചെല്ലന്തറയിൽ, വി.വി.ജോൺ സാർ, കെ.എ.റോസ ടീച്ചർ, വയലിൽ അബ്ദുള്ള കോയ ഹാജി, റവ.ഫാ.സെബാസ്ററ്യൻ പൂക്കളം, ഡോ. ഇ.എം.അബ്ദുൾ നാസർ, കുമാരി അപർണ റോയി, ജോസ് വെണ്ണായിപ്പളളിൽ, പി.എം. മത്തായി, തോമസ് മറ്റം, ഗ്രേസി തോമസ് ടീച്ചർ, പി ജെ.ജോൺ പൊന്നമ്പേൽ, സുരേഷ് കെ.കെ., ഷാജി കുന്നത്ത് എന്നിവരുമായാണ് കുട്ടികൾ സംവദിച്ചത്.

വി എ ജോസ് സാർ രണ്ടു മണിക്കൂറോളം നീണ്ടു നിന്ന സംവാദത്തിന്റെ മോഡറേറ്റർ ആയിരുന്നു. സമാപന സമ്മേളനത്തിൽ ഫാദർ റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിക്കുകയും ശ്രീമതി മേരി തങ്കച്ചൻ വിശിഷ്ടാതിഥികൾക്ക് ഉപഹാരം നൽകുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com