
നെല്ലിപ്പൊയിൽ : കോടഞ്ചേരി -കക്കാടംപൊയിൽ മലയോര ഹൈവേയിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.
കോടഞ്ചേരി സ്വദേശിയുടെ ഓട്ടോ ഇന്ന് രാവിലെ നെല്ലിപ്പൊയിലിൽ പച്ചക്കറി ഇറക്കിയശേഷം തിരിച്ചു കോടഞ്ചേരിക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മലയോര ഹൈവേ കോടഞ്ചേരി- കക്കാടംപൊയിൽ റോഡിൽ നെല്ലിപ്പൊയിൽ ഹൈസ്കൂളിന് സമീപമുള്ള വളവിൽ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്.



