KOODARANCHILOCAL NEWS

നാടിന്റെ പ്രതിഭകളെ ആദരിച്ചു

കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഈ വർഷം ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് പ്രതിഭകളായ വിദ്യാർത്ഥികൾക്ക് നാടിന്റെ ആദരവ് നൽകി.

കൂമ്പാറ അങ്ങാടിയിൽ നടന്ന ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പ്രതിഭകൾക്ക് അവാർഡുകൾ നൽകി ഉദ്ഘാടനം ചെയ്തു പ്രതിഭകളായ 34 വിദ്യാർത്ഥികൾക്കും ടീച്ചിങ് എയിഡ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അധ്യാപകനായ നാസർ കുന്നുമ്മലിനും ചടങ്ങിൽ അവാർഡുകൾ നൽകി.

പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സ്‌ രവി ,വാർഡ് മെമ്പർ ബിന്ദു ജയൻ , കൂമ്പാറ ബേബി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ നാസർ ചെറുവാടി ആമുഖ പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും കെ എം അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

ജോണി ഇടശ്ശേരി, കെഎംഅബ്ദുറഹിമാൻ,സുനേഷ് ജോസഫ്,ജോൺസൺ കുളത്തിങ്കൽ,ഹംസ പാറക്കൽ,ബേബി തടത്തിൽ,ജോണി പ്ലാക്കാട്ട്,സാബു ജോസഫ് ,സൈദ് പാലക്കണ്ണി,മാത്യു പാലാക്കത്തടം,ഇസ്മായിൽ നമ്പം കുന്നത്ത്,മൈമൂന അമ്പലഞ്ചി,തുടങ്ങിയവർ അവാർഡുകൾ വിതരണം ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com