
തിരുവമ്പാടി:തിരുവമ്പാടി കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കാർഷിക വികസന കർഷ ക്ഷേമ വകുപ്പിന്റെ ഓണം വിപണി -പഴം പച്ചക്കറി വിപണന ചന്തഇന്നു മുതൽ ആരംഭിക്കുന്നു.തിരുവമ്പാടി ടൗണിൽ കുരിശു പള്ളിക്കു സമീപം കൂടരഞ്ഞി റോഡിൽ രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കെ എ യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്യും. കർഷകരുടെ നാടൻ ഉത്പന്നങ്ങൾ, വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ വില്പനക്കായി ഒരുക്കിയിട്ടുണ്ടന്ന് തിരുവമ്പാടികൃഷി ഓഫീസർ അറിയിച്ചു.



