KERALA NEWSNews

തോക്ക് ലൈസൻസ് നൽകുന്നതിലെ നടപടി ക്രമങ്ങളിലെ കാലതാമസം കിഫയുടെ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

തോക്ക് ലൈസൻസ് നൽകുന്നതിലെ നടപടി ക്രമങ്ങളിലെ കാലതാമസം കിഫയുടെ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സിവിലിയൻ തോക്ക് ലൈസൻസ് അപേക്ഷകർ തങ്ങളുടെ അപേക്ഷക്കൊപ്പം പോലീസ് നൽകുന്ന ട്രെയിനിങ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ ഉത്തരവിനെതിരെ കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷൻ ഹൈകോടതിയിൽ ബോധിപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ്.

മതിയായ നോട്ടിഫിക്കേഷൻ ഇല്ലാതെ കേന്ദ്രസർക്കാരിന്റെ കത്ത് കൊണ്ടു മാത്രം പൊലീസ് ട്രെയിനിങ് സർട്ടിഫിക്കേറ്റ് നിർബന്ധിക്കാൻ കഴിയില്ല എന്ന വാദം കോടതി അംഗീകരിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് ഹൈകോടതി വിശദീകരണം തേടി.

നിലവിൽ കേസിൽ കക്ഷിയായവരുടെ അപേക്ഷ യഥാവിധി നിലവിൽ ഉള്ള നിയമവ്യവസ്ഥ മാത്രം പരിഗണിച്ചു തീരുമാനം എടുക്കാൻ നിർദേശിച്ചിരുന്നു. ഇതരഹർജിക്കാർ 2016 ലെ ആയുധ ചട്ടങ്ങൾ പ്രകാരം ഉള്ള ട്രെയിനിങ് സർട്ടിഫിക്കേറ്റ് പോലീസിൽ നിന്നല്ലാതെ ഹാജരാക്കിയത് പരിഗണിക്കാതെ വന്നപ്പോൾ ആയിരുന്നു കിഫയുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചത്.

ട്രെയിനിങ് സർട്ടിഫിക്കേറ്റ് സിവിലിയൻ തോക്ക് ലൈസൻസിന് നിർബന്ധമാക്കുന്നതിനുള്ള ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഇക്കാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിനോ പോലിസ് തലവനോ അധികാരമില്ല എന്നുമാണ് കിഫയുടെ വാദം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com