LOCAL NEWS

വാറ്റ് കേന്ദ്രം തകർത്തു

കോഴിക്കോട് ഐബി അസി: എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ ടീം കട്ടിപ്പാറ നെടുമ്പാലി ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി കേസാക്കി.സംഭവസ്ഥലത്തു നിന്നും 670 ലിറ്റർ വാഷും 85 ലിറ്റർ ചാരായവും വാറ്റ് സെറ്റും 3 ഗ്യാസ് സിലിണ്ടറും കണ്ടെടുത്ത് കേസ് ആക്കി. എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിഇഒ സുജിൽ, ജിഷ്ണു എന്നിവർ പങ്കെടുത്തു. പ്രതികളെപ്പറ്റി അന്വേഷണം ഊർജ്ജിതമാക്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com