KERALA NEWSNews

റേഷൻ കാർഡുകളിലെ അംഗങ്ങളുടെ E KYC അപ്ഡേഷനുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ അവയ്ക്കുള്ള മറുപടി.

സംസ്ഥാനത്തെ മുൻഗണന വിഭാഗം റേഷൻ കാർഡുകളിലെ അംഗങ്ങളുടെ E KYC അപ്ഡേഷനുമായി ബന്ധപ്പെട്ടുള്ള പൊതുവായ സംശയങ്ങൾ
അവയ്ക്കുള്ള മറുപടി.
കോഴിക്കോട് ജില്ലയിൽ ഒക്ടോബർ 3 മുതൽ 8 വരെയാണ് e-KYC അപ്ഡേഷൻ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ളത്.
1) ഏതൊക്കെ കാർഡുകളിലെ അംഗങ്ങൾ ആണ് KYC അപ്‌ഡേഷൻ ചെയ്യേണ്ടത്?

മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്ന AAY (മഞ്ഞ), PHH (പിങ്ക്) കാർഡുകളിലെ അംഗങ്ങൾ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്.

2) എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?

എല്ലാ അംഗങ്ങളും അപ്‌ഡേഷൻ ചെയ്യണം.

3) ഏതു റേഷൻ കടയിൽ ആണ് അപ്‌ഡേഷൻ ചെയ്യേണ്ടത്?

സംസ്ഥാനത്തെ ഏതു റേഷൻ കടയിലും അപ്‌ഡേഷൻ ചെയ്യാം.

4) എല്ലാ അംഗങ്ങളും ഒരേ കടയിൽ ഒരേ സമയം എത്തി അപ്‌ഡേഷൻ ചെയ്യേണ്ടതുണ്ടോ?

ഇല്ല. ഒരുമിച്ചു എത്തി ചെയ്യണമെന്നോ ഒരേ കടയിൽ ചെയ്യണമെന്നോ നിർബന്ധമില്ല.

5) എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം?

അപ്‌ഡേഷൻ ചെയ്യുന്ന ആളിൻ്റെ ആധാർ കാർഡിൻ്റെ നമ്പർ അല്ലെങ്കിൽ ആൾ ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ ശരിയായ 10 അക്ക നമ്പറേ ( ഏതെങ്കിലും ഒന്ന്) മതിയാവും.
6) നീല, വെള്ള കാർഡുകാർ അപ്‌ഡേഷൻ നടത്തേണ്ടതുണ്ടോ? ഇല്ല.
7) മറ്റ് സ്റ്റേറ്റുകളിൽ താമസിക്കുന്നവർക്ക് ആ ഭാഗങ്ങളിൽ ഉള്ള കടകളിൽ നിന്നും e-KYC അപ്ഡേഷൻ ചെയ്യാവുന്നതാണ്.
8) അഞ്ചു വയസ്സ് പൂർത്തിയായ കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ അക്ഷയ മുഖേന പുതുക്കിയ ശേഷം കടകളിൽ വന്ന് ചെയ്യയുന്നതാണ് ഉത്തമം. അല്ലാത്ത പക്ഷം വിരൽ പതിയാനുളള സാധ്യത വളരെ കുറവാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com