
മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത് വലിയപറമ്പിൽ വെച്ചു ഇന്ന് പുലർച്ചെ ആണ് അപകടം
മുക്കം ഭാഗത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ട ലോറിയിൽ ഇടിച്ചു റോഡിലേക്ക് വീണതാണ് എന്നാണ് പ്രാഥമിക വിവരം
പന്നിക്കോട് സ്വദേശി പാറമ്മൽ അശ്വിൻ ആണ് മരിച്ചത് .കൂടെയുണ്ടായിരുന്ന ആളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവശിപ്പിച്ചു.
സംഭവം നടന്ന ഉടനെ എന്റെ മുക്കം. ഗോതമ്പ് റോഡ് ആംബുലൻസുകളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവെങ്കിലും ആശുപത്രിയിൽ വെച്ച് അശ്വിൻ മരിക്കുകയായിരുന്നു.എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനപ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



