LOCAL NEWS

തിരുവമ്പാടി പൊന്നാങ്കയം പ്രദേശത്ത് കാട്ടാന ആക്രമണം വ്യാപക കൃഷി നാശം.

തിരുവമ്പാടി : പൊന്നാങ്കയം ചീവീട്മുക്ക് പേണ്ടാനത്ത്പടി പ്രദേശത്ത് മാത്തുക്കുട്ടി പുളിക്കൽ’ ഓമന കപ്പടക്കൽ, തങ്കച്ചൻ കിഴക്കേ കുടിയിൽ എന്നീ കർഷകരുടെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങി കായ്ഫലമുള്ള തെങ്ങ്, വാഴ, ഇഞ്ചി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. ജനവാസ മേഖലയിലേക്ക് കാട്ടാന തുടർച്ചയായി ഇറങ്ങുന്നതിൽ മലയോരവാസികൾ ആശങ്കാകുലരാണ് ഇന്നലെ രാത്രി എട്ട് മണിക്ക് ജനവാസ മേഖലയിൽ കാട്ടാന എത്തിയതിൽ പ്രദേശവാസികൾ ജീവൻ അപായപ്പെടു മെന്ന ഭയത്തിലാണ്. സ്ഥലം എ എൽ എ യുമായി ചർച്ച നടത്തി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ വിവരം അറിയിച്ച് ഇതിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് സ്ഥലം സന്ദർശിച്ച തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ പറഞ്ഞു. വന്യമൃഗങ്ങളെ പേടിച്ച് കർഷകർക്ക് കൃഷി ചെയ്യാനോ രാത്രിയായാൽ സ്വന്തം വീടിൻ്റെ മുറ്റത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയാണന്നും വന്യമൃഗങ്ങൾ കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് വരാതിരിക്കുനുള്ള പ്രതിരോധ നടപടികൾ വനം വകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടാകണ മെന്നും മനുഷ്യജീവന് ഭീഷണിയായിട്ടുള്ള ഏത് വന്യ മൃഗമാണങ്കിലും അതിനെ വെടിവെച്ച് കൊല്ലാൻ സർക്കാർ തലത്തിലുള്ള നടപടിയുണ്ടാകണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് ഉടൻ നഷ്ട പരിഹാര തുക ലഭ്യമാക്കണമെന്ന് കോൺഗ്രസ് നേതാക്കളായ റ്റി ജെ കുര്യാച്ചൻ, ഷിജു ചെമ്പനാനി, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com