LOCAL NEWS

റോഡിനു കുറുകെ ചാടിയ തെരുവ് നായ്ക്കളെ രക്ഷിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

ഓമശ്ശേരി: റോഡിന് കുറുകെ കാറിന്റെ മുന്നിലൂടെ ഓടിയ തെരുവ് നായ്ക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം.ഓമശ്ശേരി നീലേശ്വരം മാങ്ങപോയിൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. അപകടത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു,ഓമശ്ശേരി വേരൻ കടവത്ത് ഫഫാസ് (25) സിൽസിന (28) എന്നിവർക്കാണ് പരുക്കേറ്റത്.കാറിൽ ഉണ്ടായിരുന്ന ആറുവയസ്സുകാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com