
പുതുപ്പാടി: എട്ടാം വളവിൽ തകരാറിലായ കർണാടക കെ.എസ്.ആർ.ടി.സി ബസ്സ് മാറ്റിയിട്ടുണ്ട്.ബസ്സ് മാറ്റിയെങ്കിലും അടിവാരം മുതൽ ലക്കിടി വരെ വൻ ഗതാഗത തിരക്ക് നേരിടുന്നുണ്ട് മാന്യ യാത്രക്കാർ വൺവെ പാലിച്ചും വളവുകളിലെ ഓവർടേക്കിങ് ഒഴിവാക്കിയും സഹകരിക്കുക. ഈ അടുത്തകാലത്തായി ഏറ്റവും വലിയ ഗതാഗത കുരുക്കാണ് ഇന്ന് താമരശ്ശേരി ചുരത്തിൽ നേരിട്ടത്. രണ്ട് ലോറി, ഒരു ബസ് എന്നിവ തകരാർ മൂലം കുടുങ്ങിയതും,കാർ ആക്സിഡന്റ്, എന്നിവ അടക്കം വൻ ഗതാഗതകുരുക്കാണ് രാവിലെ മുതൽ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. കരിപ്പൂർ എയർപോർട്ടിലേക്ക് വരേണ്ട യാത്രക്കാർ, വിവാഹം മരണം പോലത്തെ ചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ, ഹോസ്പിറ്റൽ കേസുമായി യാത്ര ചെയ്യേണ്ടവർ എല്ലാവരും തന്നെ ഇന്ന് ചുരത്തിൽ അനുഭവപ്പെട്ട ഗതാഗ കുരുക്കിൽ ബുദ്ധിമുട്ടിയവരാണ്. ആരും തന്നെ ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്തേക്ക് സന്ദർശിക്കേണ്ട ആവശ്യമില്ല. നിങ്ങളെ പോലീസ് അങ്ങോട്ട് കടത്തി വിടുകയുമില്ല. അത്യാവശ്യമില്ലെങ്കിൽ ചുരം ചുരം വഴിയുള്ള യാത്ര നാളെയും കഴിവതും ഒഴിവാക്കുക.


