LOCAL NEWSMUKKAM

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിൽ വനിതകളെ ആദരിച്ചു

മുക്കം : ജെസി ഐ മുക്കം മൈത്രി അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് പതിനൊന്നു വർഷമായി നമ്മുടെ ഗ്രാമത്തിലെ ആളുകൾക്കായി ഗുണനിലവാരമുള്ള ഭക്ഷണം കുറഞ്ഞവിലയിൽ നൽകുന്ന തിരുവമ്പാടി പഞ്ചായത്ത് തൊണ്ടിമ്മൽ പുലരി കുടുംബശ്രി വനിതാ ഹോട്ടൽ ജീവനക്കാരെ ആദരിച്ചു. കൃഷി, ഭക്ഷ്യ സുരക്ഷ, പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യൽ, പോഷണം തുടങ്ങിയ മേഖലകളിൽ ഗ്രാമീണ വനിതകളുടെ പ്രാധാന്യം ഉയർത്തിക്കാണിക്കൽ വനിത ദിന ലക്ഷ്യം.ചടങ്ങിൽ മുക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ്‌ ഫയർ ഓഫീസർ ജോയി എബ്രഹാംഉൽഘടനം ചെയ്തു, ജെസിഐ മുക്കം മൈത്രി പ്രസിഡന്റ്‌ റിയാസ് അരിബ്ര, ഫയർ അസിസ്റ്റന്റ്‌ ഓഫീസർ ഷുക്കൂർ, ജിനോജ് കുരുവിള, പ്രഥുൻ എന്നിവർ പങ്കെടുത്തു. പുലരി കുടുംബശ്രി അംഗങ്ങളായ സുഷമ, പുഷ്പ, പ്രസന്ന, രശ്മി, നന്ദിനി എന്നിവർ ആദരവ് ഏറ്റുവാങ്ങി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com