LOCAL NEWS

ലഹരി വിരുദ്ധ നിയമ ബോധവൽക്കരണ ക്ലാസും പ്രകൃതി ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

തിരുവമ്പാടി:സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ കീഴിൽ തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം ഉന്നതിയിൽ ലഹരി വിരുദ്ധ നിയമ ബോധവൽക്കരണ ക്ലാസ്, പ്രകൃതി ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ് സലീഷിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി വാർഡ് മെമ്പർ കെ ഡി ആന്റണി ഉദ്ഘാടനം ചെയ്തു. പട്ടികവർഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയൽ നിയമം, പോക്സോ നിയമം തുടങ്ങിയ വിഷയങ്ങളിൽ ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വക്കേറ്റ് ആതിര ബോധവൽക്കരണ ക്ലാസ് നൽകി. മുക്കം ഫയർഫോഴ്സ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാന്ത് സിപി നിത്യജീവിതത്തിൽ ഉണ്ടാവുന്ന ദുരന്തങ്ങളും പ്രകൃതി ദുരന്തങ്ങളും അതിജീവിക്കുന്നതിന് തയ്യാറെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് നൽകി. ചടങ്ങിൽ എസ് ടി പ്രമോട്ടർ ശ്യാം കിഷോർ സ്വാഗതവും കമ്മിറ്റഡ് സോഷ്യൽ വർക്കർ ഭഗീഷ്മ ടി സി നന്ദിയും രേഖപ്പെടുത്തി. മേലെ പൊന്നാങ്കയം അംഗനവാടി ടീച്ചർ മിനി ,ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തകർ ജയരാജ് , സെലീന, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഷബീബ്, എസ് ടി പ്രമോട്ടർമാർ ,ഉന്നതി നിവാസികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com