
ഓമശ്ശേരി:കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രൻ്റ് സുരക്ഷ പ്രൊജക്ടും ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രവും, സംയുക്തമായി നടത്തിയ ക്ഷയരോഗമുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം എന്ന ടി. ബി. നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ഓമശ്ശേരി അമ്പലമുക്കിലുള്ള ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ കമ്പനിയിലെ റോഡ് വർക്കിലുള്ള ഇതര സംസ്ഥാന തൊഴിലാളിക്കിടയിൽ “TB സെൻസിറ്റൈസേഷൻ & സോഷ്യൽ സ്റ്റിഗ്മ” എന്ന വിഷയത്തെ കുറിച്ച് ബോധവൽകരണവും എച്ച് ഐ വി സ്ക്രീനിംഗും നടത്തി. പ്രസ്തുത പരിപാടിക്ക് ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ: രമ്യ പി നേതൃത്വം നൽകി
ഇതര സംസ്ഥാന തൊഴിലാളികളുടെ മലമ്പനി, HIV, കുഷ്ഠരോഗം, മറ്റ് ലൈംഗീക രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവയുടെ സ്ക്രീനിംഗ് നടത്തി.
OISCA മൈഗ്രൻ്റ് സുരക്ഷ പ്രോജെക്ടിലെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം., ഡോ: സൂരജ് പ്രൊജക്ട് ഡോക്ടർ,നശീൽ. കെ. ടി. കൗൺസിലർ, സന്ദീപ്. കെ അർ., രാധിക. എം.ഔട്ട് റീച്ച് വർക്കർ, എന്നിവരും. ഓമശ്ശേരി എഫ്. എച്. സി യിലെ ഹെൽത്ത് ഇൻസ്‌പെക്ടർ കിഷോർ കുമാർ എം എം., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ പ്രനിഷ എം , അമ്പിളി R, ജെ പി എച്ച് എൻ മാരായ സഫീദ്, ശ്രുതി എം, ബിബി സി ദാസ്, എം എൽ. എസ്. പി ധന്യ സേവ്യർ, Lt ദീപ്തി സി കെ, തലക്കുളത്തൂർ ICTC കൗൺസിലർ റീഷ്മ ഇ, Lt ചിത്രാ ഗോവിന്ദ് എന്നിവരും ക്യാമ്പിൽ വിവിധ പരിശോധനകൾക്ക് നേതൃത്വം കൊടുത്തു. ക്യാംപിൽ പങ്കെടുത്തവരിൽ 78 പേർ സ്ക്രീനിംഗിന് വിധേയരാവുകയും ചെയ്തു.



