THIRUVAMBADY

തിരുവമ്പാടി ഗവ: ഐടിഐ പുതിയ കെട്ടിടത്തിലേക്ക് :ഉദ്ഘാടനം നാളെ


തിരുവമ്പാടി:സാങ്കേതിക വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പ്രധാന്യം നൽകികൊണ്ട് സാങ്കേതിക വിദഗ്ദരായ യുവാക്കളെ വാർത്തെടുക്കുന്നതിന് പ്രഥമ പരിഗണനയാണ് കേരളസർക്കാർ നൽകുന്നത്.ഇതിനായുള്ള ശക്തമായ ശ്രമങ്ങളാണ് സർക്കാർ ഐ.ടി.ഐകളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.കാലാനുസൃതമായ പുതിയ തൊഴിൽ മേഖലകളിൽ പരിശീലനം നൽകി സംസ്ഥാനത്തെ ഐ.ടി.ഐകളെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 6.7 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (2025 ആഗസ്‌ത് വെള്ളിയാഴ്ച) രാവിലെ 10.30 ന് പൊതുവിദ്യാഭ്യാസവും തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com