
പുല്ലൂരാംപാറ -ചെറുശ്ശേരി റോഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 2012 ൽ ഉരുൾപൊട്ടലിൽ തകർന്ന റോഡാണ് പുതുക്കി പണിതത്. നബാർഡിൽ നിന്നും 1.48 കോടി രൂപ, എം.എൽ.എ. ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ, പഞ്ചായത്ത് ഫണ്ടിൽ നിന്നും 46.1 ലക്ഷം രൂപ, അടങ്കൽ 2,19,10,000 രൂപ എന്നിങ്ങനെ മുടക്കിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹ്മാൻ, ജില്ലാ -ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട് സ്വാഗതവും സ്വാഗതസംഘം കൺവീനർ കെ.ഡി. ആന്റണി നന്ദിയും പറഞ്ഞു.



