മുക്കം പ്രസ് ക്ലബ്ബ് പ്രസിഡന്റായി റഫീഖ് തോട്ടുമുക്കത്തിനെ തെരഞ്ഞെടുത്തു..

മുക്കം: ഏതു പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് മുന്നിലേക്ക് തത്സമയം വാര്‍ത്തകളെത്തിക്കുന്ന പ്രമുഖ മാധ്യമപ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിനെ മുക്കം പ്രസ് ക്ലബ്ബ് പ്രസിഡന്റായി തെരഞ്ഞെടുത്തു.പ്രകൃതിദുരന്തങ്ങളും ദുരന്തമുഖങ്ങളും വിറപ്പിച്ച നാളുകളിലും മഹാമാരിയുടെ കാലത്തും ഭയരഹിതമായി മുന്നണിയിൽ നിന്ന് വാർത്തകൾ പകർത്തിയ വ്യക്തിത്വമാണ് റഫീഖിന്റേത്. സമൂഹത്തിലെ അനീതികൾക്കും നെറികേടുകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ ഭീഷണികളും മർദ്ദനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, സത്യസന്ധവും നിർഭയവുമായ മാധ്യമപ്രവർത്തനത്തിലൂടെ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ അദ്ദേഹത്തിന്റെ വാര്‍ത്തകൾക്കായിട്ടുണ്ട്.മറ്റു ഭാരവാഹികളായി ദാസ് വട്ടോളിയെ ജനറൽ സെക്രട്ടറിയായും വഹാബ് കളരിക്കലിനെ ട്രഷററായും തെരഞ്ഞെടുത്തു.മറ്റു ഭാരവാഹികളായിമുഹമ്മദ് ഫസൽ ഒ., മുഹമ്മദ് കക്കാട് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായുംജോയിന്റ് സെക്രട്ടറിമാരായി ഫൈസൽ പുതുക്കുടി, രാജീവ് സ്മാർട്ട് എന്നിവരെയും തിരഞ്ഞെടുത്തു.
റിപ്പോർട്ട് :ഗിരീഷ് കാരക്കുറ്റി



