LOCAL NEWS

വിജയത്തിളക്കത്തിൽ പുല്ലുരാംപാറ, സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ

തിരുവമ്പാടി:ഈ വർഷത്തെ വിവിധ സ്കൂൾ മേളകളിൽ ഉജ്ജ്വല വിജയങ്ങളുടെ നക്ഷത്ര ശോഭയിൽ മിന്നിത്തിളങ്ങിയ പുല്ലുരാംപാറ ഹൈസ്കൂളിന്റെ സുവർണ്ണ താരങ്ങൾക്ക് പൗരാവലിയും,
സ്കൂൾ പി ടി എ യും മാനേജ്മെന്റും ചേർന്ന് ഊഷ്മള സ്വീകരണം നൽകി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കായിക മേളയിൽ മെഡൽ ജേതാക്കളായ ഡെന ഡോണി, ആൽബിൻ ബോബി, ദേവനന്ദ, അന്ന റേച്ചൽ, മുഹമ്മദ്‌ എ, മയൂഖി ബി പി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ കായിക മേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്, ഉപ ജില്ലാ കലാമേളയിൽ ഓവർ ഓൾ മൂന്നാം സ്ഥാനം, സബ് ജില്ലാ കായിക മേളയിൽ 503 എന്ന എക്കാലത്തെയും മികച്ച സ്കോർ നേടി ഓവർ ഓൾ ചാമ്പ്യൻ ഷിപ്, സബ് ജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ ചാമ്പ്യൻ ഷിപ്, സബ് ജില്ലാ ശാസ്ത്ര മേളയിൽ റണ്ണേഴ്സ് അപ്, സബ് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ഓൾ മൂന്നാം സ്ഥാനം, താമരശ്ശേരി കോർപ്പറേറ്റ് ക്വിസ് മത്സരം ‘ടാലെഷ്യ ‘യിൽ മേഖലയിൽ ഒന്നാം സ്ഥാനം, 3000 രൂപ പ്രൈസ് മണി ഇവ നേടിയ ദാന നസീർ,അമേയ ജെയ്സൺ,ജില്ലാ ഐ ടി ക്വിസ് ഒന്നാം സ്ഥാനം നേടിയ ഐൻ ട്രീസ.. എന്നിങ്ങനെ സ്കൂളിനു വേണ്ടി മികച്ച വിജയം നേടിയ സെന്റ് ജോസഫ്സ്ന്റെ പൊൻ താരങ്ങളെ ചടങ്ങിൽ ആദരിച്ചു.
വാർഡ് മെമ്പർ മേഴ്‌സി പുളിക്കാട്ട്,പ്രിൻസിപ്പൽ ആന്റണി കെ ജെ, ഹെഡ് മാസ്റ്റർ ജോളി ഉണ്ണിയേപ്പിള്ളിൽ,
പി ടി എ പ്രസിഡന്റ്‌ വിൽസൺ താഴത്തു പറമ്പിൽ,എം പി ടി എ പ്രസിഡന്റ്‌ അനു പ്രകാശ്,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ അജു എമ്മനുവേൽ, പ്രിൻസ് താളനാനി,അധ്യാപകരായ ബീന പോൾ, അഞ്ജു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com