
തിരുവമ്പാടി : സംസ്ഥാനതല സ്കൂൾ ഒളിമ്പിക്സ് കായിക മേളയിൽ, സബ് ജൂനിയർ ഗേൾസ് ഷോട്ട്പുട്ട് ഇനത്തിൽ, രണ്ടാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനന്യ അനിൽ നാടിനും നാട്ടുകാർക്കും വിദ്യാലയത്തിനും അഭിമാനമായി.സ്കൂൾ മാനേജർ റവ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പൊന്നാടയണിയിച്ച് മെമെന്റോ നൽകി ആദരിച്ചു. തുറന്ന ജീപ്പിൽ നൽകിയ സ്വീകരണം തിരുവമ്പാടി ജനങ്ങൾ ഒരു മനസോടെ വരവേറ്റു.ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതവും കായിക അധ്യാപിക ഡൽന ബോബി നന്ദിയും അറിയിച്ച ചടങ്ങിൽ വാർഡ് മെമ്പർ ലിസി മാളിയേക്കൽ, പി ടി എ പ്രസിഡന്റ് ഷിജു, നഴ്സറി സ്കൂൾ പി ടി എ പ്രസിഡന്റ് മെവിൻ, സിമി സ്റ്റീഫൻ, സ്കൂൾ ലീഡർ അസ്‌ലഹ് എന്നിവരും മറ്റു അദ്ധ്യാപകരും ആശംസകൾ അറിയിച്ചു



