
മുക്കം : ജെ സി ഐ ഇന്ത്യ ഏർപ്പെടുത്തിയ സാമൂഹിക സേവനത്തിനുള്ള അവാർഡ് നൽകി പി .അബുൽ ഖാദറിനെ ആദരിച്ചു. പതിറ്റാണ്ടുകളായി കിടപ്പു രോഗികളെ സുശ്രൂക്ഷിക്കുന്ന ഗ്രേസ് പാലിയേറ്റീവ് ചാരിറ്റി മുക്കം രൂപീകരിച്ച വ്യക്തിയാണിദ്ദേഹം.ജെസി ഐ മുക്കം മൈത്രിയുടെ 32 മത് വാർഷികഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് അവാർഡ് സമർപ്പിക്കാനായത്. ജെ സി ഐ നാഷണൽ ഡയറക്ടർ പി പി പി രാഗേഷ് മേനോൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സോൺ പ്രസിഡന്റ് പി. പി.പി. അരുൺ ഇ .വി അവാർഡ് വിതരണം ചെയ്തു, സെനറ്റർ സനിൽ കൈപ്പട്ടിൽ, സാംജിത് ചേപ്പാലി , ഹാനിഷ് കെ.ട്ടി. അഭിലാഷ് ദാസ്, പ്രതുൻ , ജികെ സുകുമാരൻ , ആസാദ് എന്നിവർ സംസാരിച്ചു. പ്രസിഡന്റായി സേനറ്റർ റിയാസ് അരിമ്പ്ര യെയും സെക്രട്ടറിയായി അനസ് പാലയിലും തിരഞ്ഞെടുത്തു.ഈ വർഷം നടപ്പിലാക്കുന്ന പദ്ധതികൾ പ്രസിഡന്റ് പ്രഖ്യാപിച്ചു തിരുവമ്പാടി ആദിവാസി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കുഴൽ കിണർ നിർമിച്ചു നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു.മുക്കം മലയോര മേഖലയിലെ സ്കൂളുകളെ കേന്ദ്രീകരിച്ചു കുട്ടികളിലെ ലീഡർഷിപ് സ്കിൽ വർധിപ്പിക്കുന്നതിനായി പ്രസംഗ പരിശീലനം, ലീഡർഷിപ് സ്കിൽ ട്രെയിനിംഗ് എന്നിവ സംഘടിപ്പിക്കും.കർഷകരും, തൊഴിലാളികളും ആയ നിർദ്ധനനായവർക്ക് ഈ വർഷം 25 ഓളം മെഡിക്കൽ ക്യാമ്പുകൾ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടും എന്ന് പ്രഖ്യാപിച്ചു



