LOCAL NEWSNews

റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ (BRC) പ്രവർത്തന ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്‌ തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ലിസി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒപ്പം സ്വയം തൊഴിൽ പരിശീലനം നൽകുക ഉദ്ദേശത്തോടുകൂടിയാണ് ബി ആർ സി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മറക്കണ്ടത്തിൽ തമ്പി സൗജന്യമായി നൽകിയ 15 സെന്റ് സ്ഥലത്ത്
കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പറകണ്ടത്തിൽ മറിയം പൈലി മെമ്മോറിയൽ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നിലവിൽ 25 കുട്ടികളാണുള്ളത്.

യോഗത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ റിയാനസ് സുബൈർ, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സിബി ചിരണ്ടായത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോയി കുന്നപ്പള്ളി, ജോബി ജോസഫ്, മെമ്പർമാരായ ചിന്നമ്മ മാത്യു, ചിന്ന അശോകൻ, ലീലാമ്മ കണ്ടത്തിൽ,ബിന്ദു ജോർജ്, വാസുദേവൻ ഞാറ്റുകാലയിൽ എന്നിവരും സർവ്വകക്ഷി അംഗങ്ങളായ സണ്ണി കാപ്പട്ടുമല, ഷിജി ആന്റണി, കെ.എം ബഷീർ, ജോർജ് മച്ചൂടിയിൽ പാലിയേറ്റീവ് പ്രസിഡണ്ട് കെ എം പൗലോസ് എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മുൻ സെക്രട്ടറി ശ്രീ കെ. ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. CDS ചെയർപേഴ്സൺ നിഷ റെജി, അധ്യാപിക ജാസ്മിൻ , PTA പ്രസിഡന്റ് ഡൊമിനിക് മടതാളിൽ എന്നിവർ പ്രസംഗിച്ചു.

ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധങ്ങളായ പരിശീലനകളും നൽകുവാനുള്ള സൗകര്യങ്ങൾ ബിആർസി ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് കരിമ്പാലക്കുന്നിലാണ് സി അർ പിസി പ്രവർത്തിക്കുന്നത്. രാവിലെ 10 മണി മുതൽ മൂന്നു മണി വരെയാണ് പ്രവർത്തന സമയം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com