LOCAL NEWS

വാഹനങ്ങള്‍ ഇ ലേലം ചെയ്യുന്നു

കോഴിക്കോട് റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാര്‍ഡിലുമായി അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമമായ 68 വാഹനങ്ങള്‍  www.mstcecommerce.com മുഖേന ഡിസംബര്‍ 31 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് നാല് വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 31 വരെ ബന്ധപ്പെട്ടസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ – 0496 2523031.

ഇ ലേലം

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 63 വാഹനങ്ങള്‍  www.ecommerce.com മുഖേന ഡിസംബര്‍ 26 ന് രാവിലെ 11 മണി മുതല്‍ വൈകീട്ട് 4.30 വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 25  വരെ ബന്ധപ്പെട്ടസ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ പകല്‍ 10 മുതല്‍ അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍ – 0495 2722673.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com