
പുതുപ്പടി ഗവ: ഹൈസ്കൂൾ സോഷ്യൽ സയൻസ് ക്ലബും സ്കൂൾ SPC യൂണിറ്റും ചേർന്ന് ഹിരോഷിമ-നാഗസാക്കി ക്വിറ്റ് ഇന്ത്യാ ദിനാചരണം സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ഇ. ശ്യാംകുമാർ സമാധാന സന്ദേശം നൽകിക്കൊണ്ട് വെള്ളരിപ്രാവിനെ പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾ നിർമ്മിച്ചു കൊണ്ടുവന്ന സഡാക്കോ കൊക്കുകളും ബലൂണുകളും പറത്തി പരിപാടിയുടെ ഭാഗമായി.
സീനിയർ അസി: ശ്രീലത ടി.വി, Spc ഇൻചാർജ് ടീച്ചർ അജില, സോഷ്യൽ സയൻസ് അധ്യാപകരായ ഷഹനാസ് , അനില പി.ജി, അഖില എന്നിവർ പരിപാടിയിൽ സംസാരിച്ചു. SPC കേഡറ്റ് ശ്രേയ സുരേന്ദ്രൻ യുദ്ധവിരുദ്ധ ഗാനം ആലപിച്ചു. പരിപാടിയോടനുബന്ധിച്ച് ക്വിസ് മത്സരം, മുദ്രാവാക്യനിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു



