ചിങ്കിരി 2K25:നൂറ്റിപ്പതിനേഴാം വാർഷികാഘോഷവും യാത്രയയപ്പും നടന്നു

മുക്കം:
താഴക്കോട് ഗവ.എൽ.പി സ്കൂളിൻ്റെ നൂറ്റിപ്പതിനേഴാം വാർഷികാഘോഷം ‘ ചിങ്കിരി 2K25’ ഉം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജയതി ടീച്ചറുടെ യാത്രയയപ്പു സമ്മേളനവും വിപുലമായ രീതിയിൽ നടന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ദീപ്തി ടീച്ചർ അധ്യക്ഷത വഹിച്ച യോഗം
മുക്കം മുൻസിപ്പൽ ചെയർമാൻ പി.ടി ബാബു ഉത്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്സ്
സ്കൂളിൻ്റെ വാർഷിക റിപ്പോർട്ടവതരിപ്പിച്ചു.
മുൻസിപ്പൽ ചെയർമാൻ പി.ടി. ബാബു, ജയതി ടീച്ചർക്ക് ഉപഹാരം നൽകി.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ.സത്യനാരായണൻ മാസ്റ്റർ പൊന്നാടയണിയിച്ചു.
താഴക്കോട് സ്കൂൾ വികസനസമിതി ട്രഷറർ കെ.രാമചന്ദ്രൻ മാസ്റ്റർ
എ.വി സുധാകരൻ മാസ്റ്റർ
കെ ഉസ്സൻ മാസ്റ്റർ
ഒ.സി മുഹമ്മദ് മാസ്റ്റർ
മുക്കം വിജയൻ മാസ്റ്റർ
യു .പി അബദുൽ നാസർ മാസ്റ്റർ
ഖൈറുന്നിസ എം.പി
പി ടി എ പ്രസിഡൻ്റ് പി.അബ്ദുറഹിമാൻ
എന്നിവർ ആശംസകൾ നേർന്നു.
പൂർവ വിദ്യാർത്ഥി കെ കെ അരുണ ടീച്ചർ പരിപാടികളിൽ പങ്കെടുത്ത സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.
മീന ജോസഫ് സ്വാഗതവും
അമീന കെ.ടി നന്ദിയും പറഞ്ഞു.
കുട്ടികളുടെ നയന മനോഹരങ്ങളായ കലാപരിപാടികളും നടന്നു.