LOCAL NEWS

പ്രധാന അറിയിപ്പുകൾ

ഭൂമി ലേലം 19 ന്

തിരുവമ്പാടി വില്ലേജില്‍ തിരുവമ്പാടി ദേശത്ത് അണ്‍സര്‍വ്വെയില്‍പ്പെട്ട നാല് സെന്റ് ഭൂമി മാര്‍ച്ച്  19 -ന് രാവിലെ 11  മണിക്ക് തിരുവമ്പാടി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു. 

ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനം

കൊടുവള്ളി അഡീഷണൽ ഐസിഡിഎസ് പ്രൊജക്റ്റ്‌ പരിധിയിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ  നിയമനത്തിന് മാർച്ച്‌ 18 ന് രാവിലെ 11 മണിക്ക് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഹാളിൽ തത്സമയ അഭിമുഖം നടത്തുന്നു.
യോഗ്യത: ക്രഷ് വർക്കർ പ്ലസ് ടു പാസ്. ക്രഷ് ഹെൽപ്പർ പത്താം ക്ലാസ് പാസ്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ള 35 വയസ്സിനു മേൽ പ്രായമുള്ള പ്രസ്തുത യോഗ്യതയുള്ള വനിതകൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും ഒരു പകർപ്പും സഹിതം നേരിട്ടെത്തണം. പ്രദേശത്തെ സ്ഥിരതാമസക്കാർക്ക് മുൻഗണന ഉണ്ടാകും. വിവരങ്ങൾക്ക്  0495-2281044, 9961620058.

വാഹനം : ഇ ലേലം

കോഴിക്കോട് സിറ്റി പോലീസ് യൂണിറ്റിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 62 വാഹനങ്ങള്‍, കേരളാ പോലീസ് ആക്ട് 2011, സെക്ഷന്‍ 56, സര്‍ക്കാര്‍ഉത്തരവ് ജി. ഒ (പി) നം. 60/2018/ ഹോം തിയ്യതി 11.09.2018 പ്രകാരം അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ  വെബ്‌സൈറ്റ് ആയ www.mstcecommerce.com മുഖേന മാര്‍ച്ച് 15 ന്  പകൽ11 മണി മുതല്‍ വൈകീട്ട് 4:30  വരെ ഓണ്‍ലൈന്‍ ആയി ഇ-ഓക്ഷന്‍  വില്പന നടത്തും. ഫോണ്‍ – 0495 2722673.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com