LOCAL NEWSMUKKAM

തിരുവമ്പാടി നിയോജകമണ്ഡലം പട്ടയ അസംബ്ലി സംഘടിപ്പിച്ചു.

മുക്കം:സംസ്ഥാന സർക്കാരിന്റെ ‘ എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും പട്ടയം , എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ അർഹരായവർക്ക് പട്ടയം നൽകുന്നതിന് പട്ടയ അസംബ്ലി സംഘടിപ്പിച്ചു.മുക്കം വ്യാപര ഭവനിൽ ചേർന്ന പരിപാടിയിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ജനപ്രതിനിധികൾ പരിപാടിയിൽ പട്ടയ വിഷയങ്ങൾ അവതരിപ്പിച്ചു.നിലവിൽ പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെടാത്ത പ്രശ്‌നങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
പരിപാടിയിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്,കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അല്ക്‌സ് തോമസ്,മുക്കം നഗരസഭ ഡെ.ചെയർപേഴ്‌സൺ അഡ്വ.കെ.പി.ചാന്ദ്‌നി, പുതുപ്പാടി വൈ,പ്രസിഡണ്ട്് ഷിജു ഐസക്,കോടഞ്ചേരി വൈ.പ്രസിഡണ്ട് ജമീല അസീസ്,താമരശ്ശേരി തഹസിൽദാർ ബാബുരാജ് തദ്ദേശ സ്ഥാപന അംഗങ്ങൾ,റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com