LOCAL NEWSMUKKAM

താഴക്കോട് ഗവ: എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി.

മുക്കം: താഴക്കോട് ഗവ: എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി. കുട്ടികളുടെ പഠനമികവുകളുടെ അവതരണമായ *പഠനോത്സവo*   മുക്കം നഗരസഭവിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ. സത്യനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
BRC കുന്ദമംഗലം ബി.പി.സിയായ
പി.വി മുഹമ്മദ് റാഫി മുഖ്യാതിഥിയായി കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചു.
എഴുത്തുകാരനായ എ.വി സുധാകരൻ മാസ്റ്റർ,
ശാസ്ത്ര പ്രചാരകനും വാനനിരീക്ഷകനുമായ
യു.പി അബ്ദുൾ നാസർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ട് പി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സി.കെ ജയതി സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് മീന ജോസഫ് നന്ദിയും പറഞ്ഞു.

ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സംയുക്ത ഡയറികളുടെ സമാഹാരം –
*ഒന്നാന്തരം കുഞ്ഞാറ്റക്കുഞ്ഞെഴുത്തുകൾ*
പ്രകാശനവും  *രചനോത്സവ രചനകളുടെ പ്രകാശനവും വായനക്കാർഡുകളുടെ പ്രകാശനവും*
*രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളുടെ കഥ – കവിത – ഡയറിക്കുറിപ്പുകൾ എന്നിവയുടെ സമാഹാരമായ – Kunjezhuthu*  പ്രകാശനവും നടന്നു.
ഇവയുടെ തത്സമയ വായനയും നടന്നു.

*ബുക്ക് വേണോ ബുക്ക്* – കുഞ്ഞാവപ്പുസ്തകങ്ങളെയും കഥാകാരൻമാരെയും പരിചയപ്പെടുത്തിയ ഒന്നാം ക്ലാസ്സിലെ മുഹമ്മദ് റസാൻ ഒ  കൈയടി നേടി.

പ്രകാശനം ചെയ്ത
രചനകളുടെ തത്സമയാവതരണം നടന്നു.
രണ്ടാം ക്ലാസ്സിലെ
സന ഫാത്തിമ,
റയ്യ ഫാത്തിമ,
സിയ മെഹറിൻ ഇ എന്നിവരുടെ കവിതകൾക്ക് ഈണം നൽകി എ.വി
സുധാകരൻ മാസ്റ്ററും ഒന്നാം ക്ലാസ്സിലെ അയാസ് പി പി യുടെ ഡയറിക്കുറിപ്പിലെ തമാശ വിവരിച്ച് യു.പി അബ്ദുൾ നാസർ മാസ്റ്ററും സദസ്സിനെ രസിപ്പിച്ചു.

പാവനാടകം, വിരൽപ്പാവനാടകം,
കവിതകളുടെ ദൃശ്യാവിഷ്കാരം,
നല്ല ആരോഗ്യ ശീലങ്ങൾ,
ഹോം ടൂർ വീഡിയോ,
കുക്കറി ഷോ, റിഡിൽസ്,
മലയാളം – ഇംഗ്ലീഷ്, അറബി സ്കിറ്റുകൾ,
നാടൻ പാട്ടുകൾ,
കഥ, കവിത അവതരണങ്ങൾ,
സയലൻ്റ് ഡ്രാമ,
അറബിഗാനങ്ങൾ, വ്യക്തിഗതാവതരണങ്ങൾ എന്നിവയും നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com