
കോടഞ്ചേരി: തുഷാരിഗിരി ചിപ്പിലിത്തോട് റോഡിൽ വട്ടച്ചിറ അങ്ങാടിക്കടുത്തുള്ള വളവിൽ നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ലോഹ സംരക്ഷണ വേലിയിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കർണാടക സ്വദേശികളുടെ വാഹനമാണ് രാവിലെ അപകടത്തിൽപ്പെട്ടത്.
കുത്തനെ ഇറക്കുവും കൊടും വളവും ഉള്ള ഈ ഭാഗത്ത് ഇപ്പോൾ അപകടം പതിവാണ്.



