NewsTHIRUVAMBADY

സംസ്കൃതദിനം ആചരിച്ചു

പുല്ലൂരാംപാറ സെന്റ്‌ ജോസഫ്സ്‌ യു.പി സ്കൂളിൽ ശ്രാവണ പൂർണ്ണിമ – സംസ്കൃതദിനം വിവിധ പരിപാടികളോടെ ആചരിച്ചു. റിട്ട.സംസ്കൃതാധ്യാപിക ടെസ്സി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി അബിഗേൽ എലിസബത്ത് സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം അവതരിപ്പിച്ചു. അദൃശ്യ പി.ടി സംസ്കൃത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സംസ്കൃതം ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച മാതൃകാ അക്ഷരശ്ലോക സഭയും, വിവിധ കലാപരിപാടികൾ കോർത്തിണക്കിയ സംസ്കൃത സർഗവേളയും വിദ്യാർത്ഥികളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായി. സംസ്കൃതം സ്കോളർഷിപ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ടെസി ടീച്ചർ നിർവ്വഹിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷം വഹിച്ച പരിപാടിയിൽ അധ്യാപകരായ ലസിത ടി.കെ, ഷെറിൻ ബേബി, ക്ലബ്‌ കൺവീനർ നിരഞ്ജന സി. മോഹനൻ എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി, കഥാകഥനം, പോസ്റ്റർ നിർമാണം തുടങ്ങിയ വിവിധ മൽസരങ്ങളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com