LOCAL NEWS

റിസോട്ടിലെ പൂളിൽ മുങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം.

തിരുവമ്പാടി: കക്കാടംപോയിൽ വെണ്ടയ്ക്കംപോയിലിലെ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം പഴമള്ളൂർ അഷ്മിൽ എന്ന ഏഴു വയസ്സുകാരനാണ് മരണപ്പെട്ടത്. ബന്ധുക്കൾക്കൊപ്പം റിസോർട്ടിൽ എത്തിയ കുട്ടി അബദ്ധത്തിൽ പൂളിൽ വീഴുകയായിരുന്നു എന്നാണ് വിവരം.അപകടം നടന്ന ഉടൻ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അരീക്കോട് പോലീസിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com