
കോടഞ്ചേരി :ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വയോജന സൗഹൃദ സമ്പർക്ക പരുപാടിയായ “റാന്തൽ “ന്റെയും ആം ഓഫ് ഹോപ്പ് പെയിൻ & പാലിയേറ്റീവ് കെയറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോടഞ്ചേരി പഞ്ചായത്തിലെ പാറമല വയോജന കേന്ദ്രത്തിൽ വച്ചു കമ്യൂണിറ്റി വോളന്റീർ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.സാമൂഹിക പ്രവർത്തകയും പാലിയേറ്റീവ് വോളന്റീർ ട്രെയിനറുമായ ശ്രീമതി. മറിയാമ്മ ബാബു ക്ലാസുകൾ നയിച്ചു. ബഹുമാനപെട്ട കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അലക്സ് തോമസ് ചെമ്പകശ്ശേരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് Fr. പോൾ മരിയ പീറ്റർ അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ പാറമല വയോജന കേന്ദ്രം സെക്രട്ടറി ശ്രീമതി. മേഴ്‌സി തോമസ് കായിത്തറ നന്ദിയും അർപ്പിച്ചു. പാലിയേറ്റീവ് വോളന്റീർമാരായ ശ്രീമതി. ത്രേസ്യ ചോലിക്കര ശ്രീ. ടോണി ജോസ് ചൂരപ്പൊയ്കയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി



