
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിന് സമീപം കാർ അപകടത്തിൽപ്പെട്ടു.ഇന്ന് പുലർച്ചെ 12.30 നാണ് അപകടമുണ്ടായത്.ഉറങ്ങിപ്പോയതന്നാണ് പ്രാഥമിക നിഗമനം.പുല്ലുരാംപാറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല.അതേസമയം പള്ളിപ്പാലം ഇലന്തുകടവ് റോഡിൽ പൊട്ടൻകോട് റോഡിനു സമീപം ഇന്ന് പുലർച്ചെ ഉണ്ടായ വലിയ കൊല്ലി സ്വദേശികൾ സഞ്ചരിച്ച ബോലേറോ ജീപ്പ് നിയന്ത്രണം വിട്ട് പറമ്പിലേക്ക് മറിഞ്ഞു.അപകടത്തിൽ ആർക്കും പരിക്കില്ല..



