KOODARANCHILOCAL NEWSNews
കൂടരഞ്ഞിയിൽ തെരുവ് നായയുടെ ആക്രമണം: കടിയേറ്റ ഓരോ വ്യക്തിക്കും 10,000 രൂപ

കൂടരഞ്ഞി: കൂടരഞ്ഞിയിൽ ഇന്നലെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ ഓരോ വ്യക്തിക്കും 10000 രൂപ വീതം നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു.
രാവിലെ 5.30 നു പള്ളിയിൽ പോയ ഒരാൾക്കാണ് ആദ്യം നായയുടെ കടിയേറ്റത്. പിന്നീട് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ഏഴോളം പേർക്ക് കടിയേൽക്കുകയായിരുന്നു. ഉച്ചവരെ കൂടരഞ്ഞി ടൗൺ പ്രദേശത്ത് ഭീതി പരത്തിയ നായയെ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നേതൃത്വത്തിലുള്ള അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടി.



