
കട്ടിപ്പാറ : കട്ടിപ്പാറ ചമൽ പൂവൻമലയിൽ താമരശ്ശേരി എക്സൈസ് സർക്കിൾസംഘം നടത്തിയ റെയ്ഡിൽ 1140 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. എക്സൈസ് സംഘത്തിന്റെ സാന്നിധ്യമറിഞ്ഞ് ചാരായം വാറ്റുകയായിരുന്ന സംഘം ഓടി രക്ഷപ്പെട്ടു.
എക്സൈസ് ഐ.ബി. പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. ലാലുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ റഫീഖ്, പ്രിയരഞ്ജൻദാസ്, സി.ഇ.ഒ. മാരായ റസൂൺ കുമാർ, സുരേഷ് ബാബു, വിവേക്, ഡ്രൈവർമാരായ കൃഷ്ണൻ, രാജൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പിടിച്ചെടുത്ത വാഷ് പിന്നീട് നശിപ്പിച്ചു.



