NewsTHIRUVAMBADY

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന് വർണ്ണാഭമായ തുടക്കംക്കുറിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂൾ

ആനക്കാംപൊയിൽ:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്ക് ആനക്കാംപൊയിൽ യു. പി സ്കൂൾ പ്രൗഢ ഗംഭീരമായ തുടക്കം കുറിച്ചു. വിദ്യാർത്ഥി പ്രതിനിധി ഫെലിക്സ് സാബുവിന്റെ വീട്ടിലും മുത്തപ്പൻപുഴ അംബേദ്ക്കർ കോളനിയിലും പാതകൾ ഉയർത്തി ‘ ഹർ ഘർ തിരംഗ’യ്ക്ക് ഉജ്ജ്വല തുടക്കം കുറിച്ചു.

സ്കൂൾ ബാന്റിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്രയ്ക്ക് നാടും വീടും ഊഷ്മള വരവേൽപ്പ് നല്കി. വാർഡ് മെമ്പർമാരായ ശ്രീമതി മഞ്ജു ഷിബിൻ, ശ്രീ രാജു അമ്പലത്തിങ്കൽ എന്നിവർ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കി. സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ., അധ്യാപകരായ ജസ്റ്റിൻ പോൾ, എബി ദേവസ്യ, ആലീസ്. വി തോമസ്, ദീപ എൻ. ജെ, എമ്മാനുവൽ , കൃഷ്ണപ്രിയ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com