
തിരുവമ്പാടി എസ്റ്റേറ്റ് മാനേജരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും ഡിൽഒയുടെ മധ്യസ്ഥത്തിൽ ഉണ്ടാകുന്ന എഗ്രിമെന്റുകൾ ഏക പക്ഷീയമായി ലംഘികുന്നതിനും. അനാവശ്യമായി തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നതിനും എതിരെ സംയുക്ത ട്രെഡ് യൂണിയനുകൾ നടത്തുന്ന അനിശ്ചിത കാല സമരം 9ആം ദിവസത്തിലെത്തി. സമൂഹത്തിലെ നാനാത്തുറകളിലുള്ള സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തൊഴിലാളികളുടെ സമര പന്തലിൽ എത്തിച്ചേർന്നു.
എസ് ടി യു സമരത്തിന് അഭിവാദ്യമർപ്പിക്കാൻ എത്തി. എസ് ടി യു ജില്ലാ പ്രസിഡന്റ് അബൂബക്കർ മൗലവി. മണ്ഡലം പ്രസിഡന്റ് മജീദ്. സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി.മുനീർ മുത്താലം. ഇമ്പിചാലി കരശ്ശേരി. നിഷാദ് തിരുവമ്പാടി എന്നിവർ സംസാരിച്ചു
എൻസിപി നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം അറിയിക്കാനെത്തി. എൻസിപി ജില്ലാ സെക്രട്ടറി പി പി ജോയ്. തിരുവമ്പാടി ബ്ലോക്ക് പ്രസിഡന്റ് ടി.കെ സാമി. കരശ്ശേരി മണ്ഡലം പ്രസിഡന്റ് കെ സി ആലി എന്നിവർ സംസാരിച്ചു.
പ്ലാന്റെഷൻ ലേബർ ഫെഡറേഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി ടി വിശ്വനാഥൻ. ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗം ധർമജൻ എന്നിവർ സമര കേന്ദ്രത്തിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സിഐടിയു ഏരിയ പ്രസിഡന്റ് കെ ടി ബിനു സമര പന്തലിൽ എത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഡിവൈഎഫ്ഐ കരശ്ശേരി നോർത്ത് മേഖലാകമ്മറ്റി പ്രകടനവുമായെത്തി സമരത്തിനു പിന്തുണ അറിയിച്ചു ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് വിപിൻ ബാബു. മേഖലസെക്രട്ടറി സിജിൻ കപ്പാല. ഉനൈസ് ഷഫീഖ് എന്നിവർ സംസാരിച്ചു.
ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ സംയുക്ത സമിതി പ്രകടനവുമായി എത്തി സമരത്തിന് പിന്തുണ ആറിയിച്ചു. നൗഷാദ് എസ് ടി യു. എം ടി ജലീൽ. കെ മുജീബ് സിഐടിയു. അൻവർ. മുജീബ് ഐഎൻടിയുസി എന്നിവർ സംസാരിച്ചു
കരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കെ പി ഷാജി. കെ കെ നൗഷാദ് എന്നിവരും സമരകേന്ദ്രത്തിൽ എത്തി തൊഴിലാളികൾക്കു പിന്തുണ അറിയിച്ചു.
സമരം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും. ആഗസ്റ്റ് 15നു തൊഴിലാളികൾ സമരകേന്ദ്രത്തിലാണ് രാജ്യത്തിന്റെ 75ആം വാർഷിക പതാക ഉയർത്തുന്നത് എന്ന് നേതാക്കൾ അറിയിച്ചു. സമര പരിപാടികൾക്ക് കെ റഫീഖ്. പി വിജീഷ് ടി പി ജബ്ബാർ. കെ പി രാജേഷ് കെ പ്രഹ്ലാദൻ. സി എസ് അരുൺ. മുസ്തഫ പാലോളി. നജ്മുദീൻ വേണുദാസൻ. രൂപേഷ് കുമാർ എന്നിവർ നേതൃത്വം നൽകി



